ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മയായ ടീം ശ്രേഷ്‌ഠ വേൾഡ് ഹെൽത്ത് ഡേയുടെ ഭാഗമായി സ്റ്റെപ് ചലഞ്ചു മത്സരം സംഘടിപ്പിച്ചു. ഏപ്രിൽ ഏഴു മുതൽ മെയ് ഏഴു വരെ ഒരുമാസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ പതിനഞ്ചുവയസ്സിനു മുകളിൽ ഉള്ള ടീം ശ്രേഷ്ഠ കുടുംബാംഗങ്ങൾ ആണ് പങ്കെടുക്കുന്നത്. ഏപ്രിൽ 7 നു വൈകിട്ട് അരാധിലുള്ള ദോഹത് പാർക്കിൽ ശ്രേഷ്ഠ കുടുംബങ്ങൾ ഒത്തുചേർന്നു മൂന്ന് കിലോമീറ്റർ നടന്നു മത്സരം ആരംഭിച്ചു. ഏറ്റവും കൂടുതൽ ദൂരം നടക്കുന്ന മത്സരാർത്ഥിയെ ഹെൽത്ത് ആപ്പിന്റെ സഹായത്തോടെ വിജയിയായി പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്ക് 100 ഡോളർ 50 ഡോളർ എന്നിങ്ങനെ ആണ് സമ്മാനം ലഭിക്കുന്നത് എന്ന് ടീം ശ്രെഷ്ഠ അറിയിച്ചു.