കേരളാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നിലമ്പൂർ എഫ് സി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് “കനോലി കപ്പ് 2024” ഏപ്രിൽ മാസം 18,19,25 തിയ്യതികളിൽ ഹൂറയിലുള്ള അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. അമേച്ചർ വിഭാഗത്തിലുള്ള 16 ടീമുകൾ മാറ്റുരക്കുന്ന മാമാങ്കത്തിൽ വിജയിക്കുള്ള ട്രോഫി അൽ ഫറാ ഹൗസും, റണ്ണർ അപ്പ് ട്രോഫി അസീൽ സൂപ്പർ മാർക്കറ്റുമാണു സ്പോൺസർ ചെയ്തിരിക്കുന്നത് , ഷിഫാ അൽ ജസീറ ഹോസ്പിറ്റലാണ് മെഡിക്കൽ സപ്പോർട്ട് നൽകുന്നത്. ടൂർണമെന്റ് കാണുവാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നു എന്നും ഭാരവാഹികൾ അറിയിച്ചു.