മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബി എം ബി എഫ് എല്ലാ റമളാനിലും അർഹതപ്പെട്ട തൊഴിലാളികൾക്കായി നടത്തുന്ന ഇഫ്താർ കിറ്റ് വിതരണം വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് വെച്ച് സമാപിച്ചു.
താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ എല്ലാ വർഷവും ഇത്തരത്തിൽ ഇഫ്‌താർ കിറ്റ് വിതരണം ചെയ്യാറുണ്ട്. ബഹ്റൈൻ്റെ വിവിധ തൊഴിലാളി വാസ സ്ഥലങ്ങളായ ഹിദ്ദ്, സൽമാബാദ്,
അഖർ,തൂബ്ലി എന്നിവിടങ്ങളിലെ തൊഴിലാളി വാസ സ്ഥലങ്ങളിലാണ് കൂടുതലായും വിതരണം നടത്തിയിരുന്നത്.
സമാപന ചടങ്ങിൽ മലയാളി ബിസിനസ് ഫോറം മുതിർന്ന രക്ഷാധികാരി സക്കരിയ പി പുനത്തിൽ, കോഡിനേറ്റർ പി.കെ.വേണുഗോപാൽ, മുജീബ് കണ്ണൂർ, സത്യൻ പേരാമ്പ്ര, ഖയിസ് എന്നിവർ ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ ചടങ്ങിൽ പങ്കെടുത്തു.