സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

samastha exam

മനാമ : സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മൊമൻ്റോ നൽകി അനുമോദിച്ചു.

സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരത്തിൽ നടത്തപ്പെടുന്ന ഇഫ്ത്താർ വിരുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മൊമൻ്റോയും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

ഗുദൈബിയ അൽഹുദാ തഅ്ലീമുൽ ഖുർആൻ മദ്റസയിലെ ഏഴാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളായ മുഹമ്മദ് യാസീൻ, മുഹമ്മദ് റസിൻ എന്നീ വിദ്യാർത്ഥികളാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.

വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകൻ സൈദ് മുഹമ്മദ് വഹബിക്ക് , സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം ചടങ്ങിൽ വച്ച് കൈമാറി

സമസ്ത നേതാക്കളായ എസ്.എം അബ്ദുൽ വാഹിദ്, വി.കെ. കുഞ്ഞഹമദ് ഹാജി,
അബ്ദുൽ മജീദ് ചോലക്കോട്,ഹാഫിദ് ശറഫുദ്ദീൻ മൗലവി ഫാസിൽ വാഫി, അൻസാർ അൻവരി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇഫ്ത്താർ വിരുന്നിൽ അതിഥിയായി എത്തിയ ഓ.ഐ.സി.സി പ്രതിനിധി ബിനു കുന്നന്താനത്തിൻ്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!