മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്കായ് കടന്നുവന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായിക്ക് “മന്ന” പ്രവർത്തകർ സ്വീകരണം നൽകി.
അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മേല്‍പ്പട്ട സ്ഥാനോഹരണത്തിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷവും ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ “മന്ന” യുടെ പതിനെട്ടാമത് വാര്‍ഷികവും റാമി റോസ് ഹോട്ടലില്‍ വച്ച് മന്ന പ്രസിഡണ്ട് വര്‍ഗ്ഗീസ് റ്റി. ഐപ്പിന്റെ അധ്യക്ഷതയില്‍ ആഘോഷിച്ചു.
മന്ന സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസ് ഡാനിയേല്‍, കത്തീഡ്രല്‍ ട്രസ്റ്റി റോയി ബേബി, മന്ന അഡ്വൈസറി മെംബര്‍ സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അഭിവന്ദ്യ തിരുമേനിയ്ക്കുള്ള ഉപഹാരം ട്രഷറാര്‍ മോന്‍സി ഗീവര്‍ഗ്ഗീസ് നല്‍കി. മന്നയുടെ പതിനെട്ട് വര്‍ഷത്തെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള, എഡിറ്റര്‍ ബിനു വേലിയില്‍ തയാറാക്കിയ മാഗസിന്‍ വന്ദ്യ തിരുമേനി പ്രകാശനം ചെയ്തു.
ബഹ്‌റൈനില്‍ മുപ്പത് വര്‍ഷത്തില്‍ ഏറെയായി താമസിക്കുന്ന മന്ന അംഗങ്ങളെ പൊന്നാട നല്‍കി ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി അഭിനന്ദിക്കുകയും ചെയ്യുന്നു. തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍, സ്വന്തം ദേശം വിട്ടു മറ്റൊരു നാട്ടില്‍ വന്നിട്ടും അമ്മ നാടിനെ മറക്കാതിരിക്കുന്ന മാവേലിക്കരകാര്‍ക്ക് എല്ലാ ആശംസകളും, തനിയ്ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിയും അര്‍പ്പിച്ചു. ഈ സ്വീകരണ യോഗം പരിപൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ വേണ്ടി വന്ന് സഹകരിച്ച ഏവര്‍ക്കും ഉള്ള നന്ദി മന്ന വൈസ് പ്രസിഡണ്ട് എബി കുരുവിള അറിയിച്ചു. അലക്സ് ബേബി പരിപാടികള്‍ നിയന്ത്രിച്ചു.