മനാമ: കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കെ സി എ വി കെ എൽ ഹാളിൽ നടത്തിയ ഓറിയൻ്റേഷൻ സെഷനോടുകൂടി കെസിഎ ഗേവൽ ക്ലബ് പുനരാരംഭിച്ചു. 2008-ൽ കെസിഎ ഗേവൽ ക്ലബ് ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ മീറ്റിംഗുകൾ നിർത്തിവച്ചിരുന്നു.
കെസിഎ ഗേവൽ ക്ലബ് കൗൺസിലർ ലിയോ ജോസഫും ബഹ്‌റൈൻ ഗേവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വിയും ചേർന്ന് നടത്തിയ ഓറിയൻ്റേഷൻ സെഷൻ കുട്ടികൾക്ക് ഗാവൽ മീറ്റിംഗുകളുടെ പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകി. മുൻ ഗേവൽ ക്ലബ്ബ് അംഗം ടി എം നിഖിത കൃഷ്ണദാസ്, ഒരു അംഗമെന്ന നിലയിലുള്ള അനുഭവങ്ങളും തൻ്റെ വ്യക്തിത്വ വികസനത്തിന് മീറ്റിംഗുകൾ സഹായിച്ചതെങ്ങനെയെന്നും പങ്കുവെച്ചു. തുടർന്ന് ക്ലബ്ബ് നേതൃത്വത്തിലേക്ക് അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുകയും ക്ലബ്ബ് ഭാരവാഹികളെ വോട്ടിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തു.
സ്റ്റീവ് ബിജോയ് (പ്രസിഡൻ്റ്), ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിംഗ് (ട്രഷറർ) , ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരെ കെ സി എ ഗേവൽ ക്ലബ് നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തു .
കെസിഎ വൈസ് പ്രസിഡൻ്റ് തോമസ് ജോൺ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രെഷറർ അശോക് മാത്യു, മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, ഗേവൽസ് ക്ലബ് ജോയിൻ്റ് കൗൺസിലർ സിമി ലിയോ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
എല്ലാ മാസവും രണ്ടും നാലും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെ മീറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക . ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ -39207951