മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന കൂട്ടായ്മയായ ടീം ശ്രേഷ്ഠ കഴിഞ്ഞ ദിവസം ബൂരിയിലുള്ള ലിയോ ഗാർഡനിൽ വച്ച് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം സംഘടിപ്പിച്ചു. പ്രോഗ്രാമിൽ ടീം ശ്രെഷ്ഠയിലെ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഡാൻസ്, പാട്ട്, ഒപ്പന തുടങ്ങിയ നിരവധി പരുപാടികളും സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിരുന്നു. അതോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുമുതിർന്ന വനിതകൾക്ക് ടീം ശ്രേഷ്ഠയുടെ സ്നേഹ സമ്മാനങ്ങൾ കൈമാറുകയും കുട്ടികൾക്കായി വിവിധയിനം ഗെയിംസുകളും ഫെയ്സ് പെയിന്റിങ്ങും കുതിര സവാരിയും ടീം ശ്രെഷ്ഠ ഒരുക്കിയിരുന്നു.
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ സെക്രട്ടറി സർമിഷ്താ ദേയ്, ബഹ്റൈൻ വടംവലി അസോസിയേഷൻ പ്രസിഡന്റ് ഋതിൻ തിലക് എന്നിവരായിരുന്നു മുഖ്യ അതിഥികൾ. പരിപാടിയുടെ നിയന്ത്രണം ദീപക്ക് ആയിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.