മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ പവിഴദ്വീപിൽ നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ അധ്യയന വർഷത്തിൽ അർഹരായ കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടെക്സ്റ്റ് ബുക്കുകൾ എത്തിച്ചു നൽകി.
ബോബി പുളിമൂട്ടിലിന്റെ നേതൃത്വത്തിൽ നിരവധി അർഹരായ കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾ അറിയിക്കുന്നതനുസരിച്ചു താമസിക്കുന്ന സ്ഥലത്ത് ബുക്കുകൾ എത്തിച്ചു നൽകുവാൻ സാധിച്ചു. ലിജോ ബാബു, ജെയ്സൺ വർഗീസ്, ഫിനി എബ്രഹാം, ബിനു കോന്നി തുടങ്ങിയവർ അടങ്ങിയ ടീം മികച്ച പിന്തുണയും നൽകി.
പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷനിൽ അംഗങ്ങളാകുവാൻ മെമ്പർഷിപ്പ് കൺവീനർ രഞ്ജു ആർ നായരുമായി (34619002) ബന്ധപ്പെടാവുന്നതാണ്.