രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ അധികാരം നേടിയെടുത്ത നരേന്ദ്രമോദി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മോദി സർക്കാർ ഭരണം ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരും ശനിയാഴ്ച വൈകിട്ട് തന്നെ ദില്ലിയിൽ എത്തിച്ചേരും.

കോൺഗ്രസിതര സർക്കാരുകളുടെ ചരിത്രത്തിലാദ്യമായി അഞ്ച് വർഷം പൂർത്തിയാക്കി രണ്ടാം വട്ടവും അധികാരത്തിലേറുന്ന ആദ്യത്തെ സർക്കാരാണ് നരേന്ദ്രമോദിയുടേത്. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും കാണാനായി നരേന്ദ്രമോദിയും അമിത് ഷായും ഡൽഹിൽ എത്തിയിട്ടുണ്ട്. മോദിയെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാനായി ചൊവ്വാഴ്ച അദ്ദേഹം വാരാണസിയിൽ എത്തിച്ചേരും.