മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വാർഷിക ദിനാഘോഷം മൂവൻപിക് ഹോട്ടലിൽ നടന്നു. പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് ചുമതലകൾ കൈമാറുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ അംഗം ഡോ.ബാഹിയ അൽ ജിഷി മുഖ്യാതിഥിയായിരുന്നു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് ലോറി, മെംബർ ഓഫ് കൗൺസിലേഴ്സ് ഓഫ് റപ്രസന്റേറ്റിവ്സ് ബസ്മ മുബാറക്, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് പി.വി. രാധാകൃഷ്ണ പിള്ള എന്നിവർ അതിഥികളായിരുന്നു. പ്രശസ്ത പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാലിന്റെ സംഗീത പരിപാടിയും നടന്നു.
2023ലെ ഭരണസമിതി പ്രസിഡന്റ് ശാരദാ അജിത്, വൈസ് പ്രസിഡന്റ് സുനന്ദ ഗെയ്ക്വാദ്, ട്രഷറർ കിരൺ മാംഗ്ലെ, ജനറൽ സെക്രട്ടറി ഡോ. തേജേന്ദർ കൗർ സർന, മറ്റു ഭാരവാഹികളായ രാകാ മുഖോപാധ്യായ, ഒമർ കാസി, അഞ്ജന മിശ്ര, വിജയ് ലക്ഷ്മി ശർമ, പ്രദ്ന സുബന്ധ് എന്നിവർ സംസാരിച്ചു.
പുതിയ പ്രസിഡന്റായി കിരൺ അഭിജിത് മംഗ്ലെ, വൈസ് പ്രസിഡന്റായി ഡോ. തേജേന്ദർ കൗർ സർന, ട്രഷററായി ശീതൾ ഷാ, ജനറൽ സെക്രട്ടറിയായി ശർമിഷ്ഠ ഡേ എന്നിവർ ചുമതലയേറ്റു. മറ്റു ഭാരവാഹികൾ: സെക്രട്ടറി പബ്ലിക്ക് റിലേഷൻസ്: ജമിനി ചരക്, സെക്ര. എന്റർടെയ്ൻമെന്റ്: പ്രേമ നായർ, സെക്ര. മെംബർഷിപ്: ഹിൽഡ എലിസബത്ത് ലോബോ, സെക്ര. ഓപറേഷൻസ്: സ്മിത മാത്യു, സെക്ര. ആക്ടിവിറ്റിസ്: ഡോ. ഗുർപ്രീത് കൗർ.