bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മ മലപ്പുറം-പൊന്നാനി മണ്ഡല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

WhatsApp Image 2024-04-24 at 8.30.01 AM

മനാമ: ബഹ്‌റൈൻ പ്രതിഭയും , ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയും ചേർന്ന് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

പ്രതിഭ ഹാളിൽ വച്ച് നടന്ന കൺവെൻഷൻ സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി കെ. എൻ മോഹൻദാസ് ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു. മതേതര മുന്നണിയെ ശിഥിലമാക്കാനുള്ള നടപടിയായി വേണം അഖിലേന്ത്യാ നേതാവായ ആനി രാജക്കെതിരെ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നത്. വയനാട് പോലുള്ള ഒരു മണ്ഡലത്തിന് പകരം ബി.ജെ.പി മുഖ്യ എതിരാളികളായ ഒരിടത്തായിരുന്നു രാഹുൽ ഗാന്ധി മത്സരിക്കുകയും എതിരാളിയെ തോല്പിക്കേണ്ടിയും ചെയ്യേണ്ടിയിരുന്നത്. അത് അദ്ദേഹത്തിൻ്റെ യശസ്സ് കൂട്ടുകയും ഇന്ത്യാ മുന്നണിക്ക് ആകെ ആഹ്ലാദം പകരുകയും ചെയ്യുമായിരുന്നു. മലപ്പുറത്തെ പുതിയ വോട്ടർമാർ മാറ്റത്തിൻ്റെ കൂടെയാണെന്നും അത് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശുഭ സൂചകമാണെന്നും കെ.എൻ.മോഹൻദാസ് സുചിപ്പിച്ചു.പൊന്നാനിയിൽ കെ വി. ഹംസയെയും, മലപ്പുറത്ത് വി.വാസിഫിനെയും വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

 

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം. പി. കെ. സൈനബ, മുൻമന്ത്രി കെ ടി ജലീൽ, ബഹ്റൈൻ പ്രതിഭ മുൻ രക്ഷാധികാരി പി.ടി നാരായണൻ,പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, നവകേരള സമിതി പ്രതിനിധി ഫിറോസ് തിരുവത്ര, ഇടതുപക്ഷ കൂട്ടായ്മ കൺവീനറും, പ്രതിഭ രക്ഷാധികാരി സമിതി അംഗമായ സുബൈർ കണ്ണൂർ , ഐ. എം. സി. സി ഭാരവാഹി മൊയ്‌തീൻ കുട്ടി പുളിക്കൽ, ദേശീയ കോൺഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡണ്ട് ഫൈസൽ എഫ്.എം,എന്നിവർ കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കാസിം മഞ്ചേരി സ്വാഗതം ആശംസിച്ച കൺവെൻഷന് കെ പി . അനിൽകുമാർ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്രൻ, കാസിം എന്നിവർ മണ്ഡലങ്ങളെ പരിചയപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!