bahrainvartha-official-logo
Search
Close this search box.

കെ.സി.ഇ.സി യാത്രയയപ്പ് നല്‍കി

New Project (63)

മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ വൈസ് പ്രസിഡണ്ട്മാരായി സേവനം അനുഷ്ടിച്ച റവ. ഡേവിഡ് വര്‍ഗ്ഗീസ് ടൈറ്റസ് (വികാര്‍- മാര്‍ത്തോമ്മാ പാരീഷ്), റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക് (വികാര്‍- ബഹറൈന്‍ മലയാളി സി. എസ്. ഐ. പാരീഷ്) എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ഫാദര്‍ ജോര്‍ജ്ജ് സണ്ണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിന​‍് ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു. മറ്റ് വൈസ് പ്രസിഡണ്ട്മാരായ റവ. ഫാദര്‍ ജോണ്‍സ് ജോണ്‍സന്‍, റവ. ഫാദര്‍ ജേക്കബ് തോമസ്, റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, റവ. മാത്യൂ ചാക്കോ, റവ. അനൂപ് സാം മാത്യൂ, ട്രഷറാര്‍ വിനു ക്രിസ്റ്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. സി. ഇ. സി. യുടെ ഉപഹാരം വന്ദ്യ വൈദീകര്‍ക്ക് കൈമാറി. കഴിഞ്ഞ കാലങ്ങളില്‍ തങ്ങൾക്ക്‌ ചെയ്ത് തന്ന എല്ലാ സേവനങ്ങളും അവര്‍ നന്ദിയോടെ സ്മരിച്ചു. സുജിത് ഏബ്രഹാം വന്നുചേര്‍ന്ന ഏവര്‍ക്കും നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!