മനാമ: കെ സി എ അങ്കണത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങോടെ കെ സി എ ഗേവൽ ക്ലബിന് തുടക്കം കുറിച്ചു . ഗേവൽ ക്ലബ് അംഗങ്ങളോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതല ഏറ്റെടുത്തു. കെസിഎ ഗേവൽ ക്ലബ്ബ് 2008-ൽ ആരംഭിച്ചെങ്കിലും കോവിഡ്-19 കാലയളവിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു.
അതിഥികളെയും കുട്ടികളെയും ക്ലബ്ബ് കൗൺസിലർ ലിയോ ജോസഫ് സ്വാഗതം ചെയ്തു. ക്ലബ്ബ് പുനരാരംഭിച്ച എല്ലാവരെയും കെസിഎ പ്രസിഡൻ്റ് നിത്യൻ തോമസ് അഭിനന്ദിച്ചു. ഡിവിഷൻ സി ഡയറക്ടർ ഡിടിഎം സുഷമ അനിൽകുമാർ ഗുപ്ത ഗേവൽ ക്ലബ് അംഗങ്ങൾക്കായുള്ള സത്യാ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
ഗേവൽ ക്ലബ്ബ് കൗൺസിൽ ചെയർമാൻ ഡിടിഎം അഹമ്മദ് റിസ്‌വിയുടെ സാന്നിദ്യത്തിൽ പ്രസിഡൻ്റ് സ്റ്റീവ് ബിജോയ് അധ്യക്ഷനായ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ ചുമതല ഏറ്റെടുത്തു.
ക്ലെയർ തെരേസ ജിയോ (വിപി എഡ്യുക്കേഷൻ), ജോഷ്വ വർഗീസ് ബാബു (വിപി മെമ്പർഷിപ്പ്), സാവന്ന എൽസ ജിബി (വിപി പബ്ലിക് റിലേഷൻസ്), ലൂയിസ് സജി (സെക്രട്ടറി), ഇഷാൻ സിംഗ് (ട്രഷറർ) , ജോഷ്വ ജെയ്‌മി (സെർജന്റ് അറ്റ് ആംസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, കെസിഎ മുൻ പ്രസിഡൻ്റ് ജെയിംസ് ജോൺ എന്നിവർ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും അംഗങ്ങളെയും അനുമോദിച്ചു. ഗേവൽ ക്ലബ് ജോയിൻ്റ് കൗൺസിലർ സിമി ലിയോ, കെ.സി.എ ട്രഷറർ അശോക് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന ഗേവൽ ക്ലബ് സെഷൻ മീറ്റിങ്ങിൽ അംഗങ്ങളെല്ലാം പങ്കെടുത്തു. എല്ലാ മാസവും 2, 4 വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ മീറ്റിംഗുകൾ ഉണ്ടായിരിക്കുമെന്നു കൗൺസിലർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക . ലിയോ ജോസഫ്, ഗേവൽ ക്ലബ് കൗൺസിലർ -39207951