bahrainvartha-official-logo
Search
Close this search box.

പ്രവാസി വെൽഫെയർ മെയ്‌ഫെസ്റ്റ് മെയ് 1 ബുധനാഴ്ച

New Project (69)

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മെയ് ഫെസ്റ്റ് ഈ വർഷവും മെയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും. മെയ് 1 ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മെയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാ കായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

 

രാവിലെ 7 മണി മുതൽ രാത്രി വരെ നീളുന്ന മെയ് ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന മെഡ്കെയറിൻ്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവെയർനെസ് ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ കുട്ടികൾക്കായി ഹെന്നാ ഡിസൈനിങ്, ഫേസ് പെയിൻറിംഗ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.

മെയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!