സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു

New Project (71)

മനാമ: മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി (MASS ) വളണ്ടിയർമാരും ബഹ്‌റൈൻ കോർഡിനേറ്ററും എയർപോർട്ടിൽ സ്വീകരിച്ചു. ഏപ്രിൽ 30ന് ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി കോഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു.

 

ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ ധ്യാനപരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നിർത്തിയതായും അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുധീർ തിരുനിലത്ത് – 39461746, ബഹ്‌റൈൻ കോഡിനേറ്റർ – മാതാ അമൃതാനന്ദമയി സേവാസമിതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!