bahrainvartha-official-logo
Search
Close this search box.

ഐ.സി.എഫ് ബഹ്‌റൈൻ ഹിശാമി അനുസ്മരണം സംഘടിപ്പിച്ചു

WhatsApp Image 2024-04-27 at 6.46.17 PM

മനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ടായിരുന്ന മർഹും നിസാമുദ്ധീൻ ഹിശാമിയുടെ മൂന്നാം ആണ്ടിനോടനുബന്ധിച്ച് സൽമാബാദ് സുന്നി സെന്ററിൽ അനുസ്മരണ സംഗമവും പ്രാർത്ഥനാ മജ്ലിസും സംഘടിപ്പിച്ചു.

ഐ.സി.എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകനൂർ , ഹാഷിം മുസ്ല്യാർ, ഷഫീഖ് മുസ്ല്യാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകി.

അനുസ്മരണത്തോടനുബന്ധിച്ച് ബുസൈത്തീനിലെ ഖബറിടത്തിൽ നടന്ന സിയാറത്തിന് ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി നേതൃത്വം നൽകി. അബ്ദുൾ സലാം മുസ്ല്യാർ , അബ്ദുസ്സമദ് കാക്കടവ്, ജമാൽ വിട്ടൽ, സഫ്‌വാൻ സഖാഫി, മുഹമ്മദ് സഖാഫി , ശിഹാബ് പരപ്പ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!