മനാമ: ഇന്ത്യാ ഗവൺമെന്റിനു കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് (യു.ജി) – 2024 പരീക്ഷ മെയ് 5 ന് ഞായറാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കും. പരീക്ഷാർത്ഥികൾ ബഹ്റൈൻ സമയം രാവിലെ 8:30 നും 11:00 നും ഇടയിൽ സെന്ററിൽ റിപ്പോർട്ട് ചെയ്യണം. ബഹ്റൈൻ സമയം രാവിലെ 11:00 മണിക്ക് സെന്റർ ഗേറ്റ് അടയ്‌ക്കും, തുടർന്ന് പരീക്ഷാർത്ഥികളെ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്, പരീക്ഷാർത്ഥികളും രക്ഷിതാക്കളും എൻ.ടി.എ വെബ്സൈറ്റിൽ/ ഇൻഫർമേഷൻ ബുള്ളറ്റിനിൽ/ അഡ്മിറ്റ് കാർഡിൽ ലഭ്യമായ നിർദ്ദേശങ്ങൾ വായിച്ചു മനസിലാക്കാൻ അഭ്യർത്ഥിക്കുന്നു.