മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിനാഘോഷത്തിന്റെ ഭാഗമായി അസ്‌ക്കറിലെ ലേബർ ക്യാമ്പ് സന്ദർശിക്കുകയും തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
കേരള നിയമസഭാ സ്പീക്കർ എൻ. എം. ഷംഷീർ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, ഭരണസമിതി അംഗങ്ങളായ മഹേഷ് പിള്ള, റിയാസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
സമാജം ചാരിറ്റി കമ്മിറ്റി കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ വർഗീസ് ജോർജ്, ഫൈസൽ പാട്ടാണ്ടി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.