മനാമ: ബഹ്റൈൻമലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോകതൊഴിലാളി ദിനം .ഹമദ് ടൗൺ ഹമലയിലുള്ള സർവാൻ ഗ്ലാസ്സ് ഫാക്ടറിയിൽ വച്ച് തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു. തൊഴിലാളികൾക്ക് വേണ്ടി വിവിധ വിനോദ,കലാ കായിക പരിപാടികളും സംഘടിപ്പിച്ചു.പരിപാടിയിൽ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളി കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകൻ ഇ.വി രാജീവൻ മെയ് ദിന സന്ദേശം നൽകി.
യോഗത്തിൽ ബി എം എഫ് പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, പരിപാടി കൺവീനറായ അജി പി ജോയി , സർവാൻ ഗ്ലാസ്സ് ഫാക്ടറി ഉടമ അജി കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളി കളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു . ബി എം എഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി.ബബിന സുനിൽ സനീഷ് എന്നിവർ പരിപാടി നിയന്ത്രിച്ചു.. ബി എം എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, ജയേഷ് താന്നിക്കൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.