മനാമ: ഹിദ്ദിലെ ലേബർ ക്യാമ്പിൽ 6 മാസത്തോളമായി ശമ്പളം കിട്ടാതിരുന്ന ഇരുപതോളം പ്രവാസി ഇന്ത്യക്കാർക്ക് വീ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. ഇവരുടെ നിസ്സാഹായത സുമനസ്സുകൾ വീ കെയർ ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ ഭക്ഷണ സാധനങ്ങൾ എത്തിച്ചുനല്കുന്നതിനായി സംഘടന മുൻകൈയെടുത്ത്. പരിശുദ്ധ റമദാൻ മാസത്തിൽ നടത്തിയ ഈ പ്രവർത്തനത്തിന് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സംഘടന നന്ദി രേഖപെടുത്തി. പ്രസ്തുത പരിപാടിക്ക് പ്രസിഡന്റ് റെജി വര്ഗീസ്, സെക്രട്ടറി രതിൻ നാഥ്, ട്രെഷറാർ എജിന് എബ്രഹാം, അഡ്വൈസർ സാജു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേവൻ എന്നിവർ നേതൃത്വം നൽകി.