മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് നടത്തിയ തൊഴിലാളി സംഗമം പരിപാടിയുടെ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ വനിതകൾക്ക് വേണ്ടിയാണ് സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രവർത്തകയായ നൈന മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ഒ.ഐ.സി.സി വനിതാഘടകം പ്രസിഡന്റ് മിനി മാത്യു, സാമൂഹിക പ്രവർത്തക യായ ഹേമ വിശ്വം, മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഏറെ കാലമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്ന ഫാത്തിമ ബീവി, ഫാത്തിമ, ചിന്നതായ്, സീനത്ത്, ലിസി എന്നിവരെ ആദരിച്ചു. ഇവർക്കുള്ള പൊന്നാട നൈന മുഹമ്മദ് ഷാഫി, ഫ്രന്റ്‌സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, വൈസ് പ്രസിഡന്റ് മാരായ സാജിത സലീം, സക്കീന അബ്ബാസ്, എക്സിക്യൂട്ടീവ് അംഗം സഈദ റഫീഖ് എന്നിവർ അണിയിച്ചു.
തൊഴിലാളികൾ പാട്ട് പാടിയും അനുഭവങ്ങൾ പങ്ക് വെച്ചും തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം വിവിധ പലവ്യജ്ഞനങ്ങളടങ്ങിയ സ്നേഹകിറ്റുകളും കൈമാറി. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതംആശംസിച്ചു.
പ്രോഗ്രാം കൺവീനർ റഷീദ സുബൈർ നന്ദി പറഞ്ഞു. മുംതാസ് റഊഫ് വേദപാരായണം നടത്തി. നൂറ ഷൈക്കത്തലി പരിപാടിയുടെ അവതരാകയായിരുന്നു. ഫാത്തിമ സ്വാലിഹ്, ഫസീല ഹാരിസ്, ബുഷ്റ റഹീം , തഹാനി ഹാരിസ്, നസീമ മുഹ്യുദ്ദീൻ, തമന്ന ഹാരിസ്, ബുഷ്ര ഹമീദ്, അസ്ര അബ്ദുല്ല, സൽമ, ഹേബ ഷകീബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.