ജിദ്‌ഹഫ്‌സ്‌ ക്രിക്കറ്റ് ക്ലബ് നോമ്പ് തുറ സംഘടിപ്പിച്ചു

മനാമ: ജിദ്ഹാഫ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഹൂറ അൽ – ഓസ്‌റ റസ്റ്റോറന്റിൽ വെച്ച് നടത്തിയ നോമ്പ് തുറയിൽ ക്യാപ്റ്റൻ ഷിഹാബ് അദ്ധ്യക്ഷം വഹിച്ചു. വൈസ് ക്യാപ്റ്റൻ നഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളിലെ അംഗങ്ങളായ ഇർഷാദ്, അബൂബക്കർ, അലി, അമീർ, ആഷിക് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. മുഹമ്മദ്‌ റാഫി, ഷമീർ, ദാസ്, നിഷാദ്, സഫീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ്‌ അഫ്സർ പാടൂർ നന്ദി പ്രകാശനം നിർവഹിച്ചു.