bahrainvartha-official-logo
Search
Close this search box.

‘പെങ്ങളൂട്ടിക്കൊപ്പം ഞാനും കുടുംബവും’; വിജയരാഘവനെ നൈസായിട്ട് ട്രോളി കുഞ്ഞാലിക്കുട്ടി

ramya2

മലപ്പുറം: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ നൈസായിട്ട് ട്രോളി പി.കെ.കുഞ്ഞാലിക്കുട്ടി. ആലത്തൂരിലും മലപ്പുറത്തും യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ രമ്യയ്‌ക്കൊപ്പം താനും കുടുംബവും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച്‌ കുഞ്ഞാലിക്കുട്ടി രമ്യയ്ക്ക് അഭിനന്ദനം അറിയിച്ചു. ആ പോസ്റ്റിനൊപ്പമാണ് ദ്വയാര്‍ഥ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച എ.വിജയരാഘവന് കുഞ്ഞാലിക്കുട്ടി മറുപടികൊടുത്തത്.

‘കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്.’ ഈ കുറിപ്പിനൊപ്പമാണ് കുഞ്ഞാലിക്കുട്ടി രമ്യയോടൊപ്പമുള്ള ചിത്രം പങ്കവച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമര്‍ശം. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!