ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച

dar al eman kerala

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി സി.​ഖാ​ലി​ദ് അ​റി​യി​ച്ചു. മ​നാ​മ പ​ഴ​യ ഇ​ബ്‌​നു​ൽ ഹൈ​തം സ്‌​കൂ​ളി​ലും വെ​സ്റ്റ് റി​ഫ ദി​ശ സെ​ന്റ​റി​ലു​മാ​ണ് മ​ദ്റ​സ​ക​ൾ ന​ട​ക്കു​ന്ന​ത്.

 

മ​നാ​മ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം സീ​ഫ് മ​സ്‌​ജി​ദ്‌ ഖ​ത്തീ​ബും പ​ണ്ഡി​ത​നു​മാ​യ ശൈ​ഖ് അ​ബ്‌​ദു​ൽ ബാ​സി​ത് അ​ദ്ദൂ​സ​രി​യും റി​ഫ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം സ​ബീ​ക്ക അ​ൽ അ​ൻ​സാ​രി മ​സ്‌​ജി​ദ്‌ ഖ​തീ​ബും പ​ണ്ഡി​ത​നു​മാ​യ ശൈ​ഖ് ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ ഹാ​ദി​യും ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

 

ഇ​സ്‌​ലാ​മി​ക ആ​ദ​ർ​ശ പ​ഠ​ന​വും ധാ​ർ​മി​ക ശി​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന സി​ല​ബ​സി​ലൂ​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണം, മ​നഃ​പാ​ഠം, പാ​രാ​യ​ണ നി​യ​മ​ങ്ങ​ൾ, അ​റ​ബി-​മ​ല​യാ​ളം ഭാ​ഷ പ​ഠ​നം, ഇ​സ്‌​ലാ​മി​ക ച​രി​ത്രം, പ്ര​വാ​ച​ക ജീ​വി​തം, ഹ​ദീ​സ്, സ്വ​ഭാ​വ രൂ​പീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ച​യ സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ പ​ഠി​പ്പി​ക്കു​ന്നു. മി​ക​ച്ച കാ​മ്പ​സ് സൗ​ക​ര്യ​വും സ്‌​കൂ​ൾ പ​ഠ​ന​ത്തെ ബാ​ധി​ക്കാ​ത്ത സ​മ​യ​ക്ര​മ​വും ഈ ​മ​ദ്റ​സ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​നം ല​ഭ്യ​മാ​ണ്. മ​നാ​മ, റി​ഫ കാ​മ്പ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 39860571 (മ​നാ​മ), 34026136 (റി​ഫ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!