അറബ് ഉച്ചകോടി; മെയ് 15, 16 തീയതികളിൽ സ്കൂളുകൾക്ക് അവധി

education

മ​നാ​മ: 33 മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലേ​ർ​പ്പെ​ടു​ത്തു​ന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണ​ത്താ​ൽ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദി​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ഈ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കാ​നും പ​ക​രം മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യാ​നും നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

എ​ന്നാ​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധി ന​ൽ​കും.

 

ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധി

മ​നാ​മ: മേ​യ്​ 16ന്​ ​ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന 33 മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​ട്രാ​ഫി​ക്​ നി​യ​​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ മേ​യ്​ 15,16 തീ​യ​തി​ക​ളി​ലാ​ണ്​ അ​വ​ധി ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!