മനാമ: ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ‘ഹരിഗീതപുരം ബഹ്റൈന്റെ’ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളും 2024-25 വർഷത്തെ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ബി.എം.സിയിൽ നടന്ന പരിപാടി ആടുജീവിതം സിനിമയിലെ യഥാർഥ കഥാപാത്രവും ഹരിപ്പാട് സ്വദേശിയുമായ നജീബ് ഉദ്ഘാടനം ചെയ്തു.ഹരിപ്പാട് നിവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഷുസദ്യയും പരിപാടിയോടനുബന്ധിച്ച് നടന്നു.
പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് രാഘവൻ നന്ദിയും പറഞ്ഞു.ബഹ്റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് ആശംസ പ്രസംഗം നടത്തി.