മനാമ: ലോക മലയാളികള്‍ക്കായി മലയാളം ലിറ്ററേച്ചര്‍ ഫോറം ന്യൂഡല്‍ഹി സംഘടിപ്പിച്ച ആദ്യ ഗോള്‍ഡന്‍ പെന്‍ മലയാളം ബുക്ക് പ്രൈസിന് ബഹ്‌റൈൻ പ്രവാസി എഴുത്തുകാരൻ യഹിയാ മുഹമ്മദിൻ്റെ “കാടായിരുന്നു നമ്മുടെ വീട് “എന്ന കവിതാ സമാഹാരം അര്‍ഹമായി. വിവിധ സാഹിത്യ വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്.
ക്യാഷ് പ്രൈസും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 26ന് ഡല്‍ഹിയില്‍ ഡോ.അംബേദ്കര്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സ്വീകരിക്കും. എഴുത്തിൽ സജീവമായ യഹിയ ഇതിനിടയിൽ നാലോളം കവിതാ സമാഹാരവും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹ്റൈനിൽ ബാബുൽ ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന കമാൽ കഫ്തീരിയയിലെ ജീവനക്കാരനാണ് യഹിയ.