bahrainvartha-official-logo
Search
Close this search box.

അറബ് ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും ബഹ്‌റൈനിൽ; സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുക ലക്ഷ്യം

New Project - 2024-05-15T180438.240

മ​നാ​മ: മെയ് 16 ന് നടക്കുന്ന 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടിക്കായി വിവിധ അറബ് രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും ബഹ്‌റൈനിലെത്തിത്തുടങ്ങി. കൊമോറോസ്, മൗറിറ്റാറിയൻ, ഇറാഖ്, ഈജിപ്ത് രാജ്യങ്ങളുടെ പ്രസിഡന്റുമാർക്കും ജോർദാൻ രാജാവിനും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയും ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധികളും ചേർന്ന് സ്വീകരണം നൽകി. എ​ല്ലാ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ വരുന്ന മണിക്കൂറുകളിൽ ബഹ്‌റൈനിലെത്തും.

 

അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാണ് 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി ​മ​നാ​മ​യി​ൽ ന​ട​ക്കുന്നത്. മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​റ​ബ്​ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ ഉ​യ​ർ​ച്ച​യും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ അ​ന്ത​രീ​ക്ഷ​വും സു​ഭി​ക്ഷ​മാ​യ ജീ​വി​ത​വും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, സ​മ്മേ​ള​ന​ത്തി​ന്റെ മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​ല്ലാ​വ​രേ​യും ഉ​ച്ച​കോ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം സം​യു​ക്ത അ​റ​ബ് സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. മേ​ഖ​ല സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്​​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു ഉ​ച്ച​കോ​ടി​ക്ക്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. പ​ര​സ്​​പ​ര ച​ർ​ച്ച​യും സ​ഹ​ക​ര​ണ​വും വ​ഴി എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഗ​സ്സ​യി​ലെ വേ​ദ​നാ​ജ​ന​ക​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യ​വും മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​വാ​ദ ഭീ​ഷ​ണി​യും സ​മ്മേ​ള​നം ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്, സ​മ്മേ​ള​ന​ത്തി​ന്റെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്താ​ൻ വി​ളി​ച്ച യോ​ഗ​ത്തി​നു​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

രാ​ജ്യ​മെ​മ്പാ​ടും സ​മ്മേ​ള​ന​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​കോ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!