ബഹ്‌റൈൻ – സിറിയ പതിവ് യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാൻ ധാരണ

transportation

മനാമ: ബഹ്‌റൈൻ – സിറിയ പതിവ് യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി
ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫൈഴ്സ് (സി.എ.എ) പ്രഖ്യാപിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഈ നീക്കം.

സി.എ.എ അറിയിച്ചത് അനുസരിച്ച് എല്ലാ ആവശ്യമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വിമാന സർവീസുകളുടെ കൃത്യമായ വിശദാംശങ്ങളും സമയക്രമങ്ങളും ഉടൻ പ്രഖ്യാപിക്കും. ഔദ്യോഗിക അനുമതികൾ ലഭിച്ച ശേഷമായിരിക്കും ഇത്.

ഈ പുതിയ സർവീസ് സിറിയയിലേക്കുള്ള യാത്രയും ബഹ്‌റൈനിൽ നിന്നുള്ള ബിസിനസ്സ്, വിനോദസഞ്ചാര സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!