മനാമ: ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ വൈ സി സി ബഹ്‌റൈന്റെ ഏരിയ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കമായി. ഐ വൈ സിസി ക്ക് ബഹ്‌റൈനിൽ ഒൻപത് ഏരിയകളാണ് ഉള്ളത്. ഹമദ് ടൗൺ ഏരിയ കൺവൻഷൻ ഉമ്മൻചാണ്ടി നഗറിൽ വെച്ച് ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്നു.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്ത യോഗത്തിന് ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ദേശീയ കമ്മറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
2024-25 വർഷത്തെക്കുള്ള ഹമദ് ടൗൺ ഏരിയ ഭാരവാഹികളെയും, ദേശീയ കമ്മറ്റി പ്രതിനിധികളെയും യോഗം ഐക്യകണ്ടെന്ന തിരഞ്ഞെടുത്തു. വിജയൻ തുണ്ടിപറമ്പിൽ (ഏരിയ പ്രസിഡൻ്റ്), ഹരി ശങ്കർ പി എൻ(ഏരിയ സെക്രട്ടറി), ശരത്ത് കണ്ണൂർ(ഏരിയ ട്രഷറർ), രഞ്ജിത്ത് കണ്ണോത്ത്(വൈസ് പ്രസിഡൻ്റ്), ജയരാജ് എം എസ്(ജോയിൻ്റ് സെക്രട്ടറി), ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ: അബ്ദുൾ മുത്തലവി, അനീഷ്.വി, അനിൽ കുമാർ കെ.വി, സനൽ കെ.പി, സന്തോഷ് കുമാർ. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ: നസീർ പൊന്നാനി, റോയി മത്തായി, കെ. ഹരിദാസ്.
ശേഷം യോഗത്തിന് എത്തിചേർന്ന പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് വേണ്ടി ജിതിൻ പരിയാരം നന്ദി അറിയിച്ചു