മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലാം വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കും.
രക്തം നൽകാൻ താൽപര്യമു ള്ളവർ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തണം.രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കുമെന്ന മഹത്തായ സന്ദേശം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവൃത്തിയിൽ പങ്കാളികളാകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം.റോബിൻ -39497263, ബിജൊ -33040920.