bahrainvartha-official-logo
Search
Close this search box.

ആദ്യ നോവലിന്റെ ആഹ്ളാദ നിറവിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി

New Project - 2024-05-24T233011.097

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായ മെർലിൻ വിൽസൺ ഡിസൂസ തന്റെ ആദ്യ രചന വെളിച്ചം കണ്ടതിന്റെ ആഹ്ളാദത്തിലാണ്. 17കാരിയായ മെർലിൻ ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ‘അൺ കണ്ടീഷണൽ ലവ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലിന് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചുവരുന്നത്.

 

2011-ൽ ഇന്ത്യൻ സ്‌കൂളിൽ എൽകെജിയിൽ ചേർന്നതുമുതൽ, മെർലിൻ കഥയെഴുത്തിനോടുള്ള അഭിനിവേശം വളർത്തിയെടുത്തിരുന്നു. അത് ഇപ്പോൾ ഒരു മുഴുനീള നോവലായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കയാണ്. സ്വന്തം ജീവിത അനുഭവങ്ങളാണ് എഴുത്തിനുള്ള പ്രേരക ശക്തിയായതെന്ന് മെർലിൻ പറയുന്നു. തന്റെ ചിന്തകളെ വാക്കുകളാക്കി മാറ്റാനും അനുഭവങ്ങളുടെ ആവിഷ്‌കാരത്തിനുള്ള ഉപാധിയാക്കിമാറ്റാനും സാധിച്ചുവെന്നും സ്നേഹം, വിശ്വാസം, ക്ഷമ, വീണ്ടെടുപ്പ് എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റിയാണ് തന്റെ പുതിയ നോവലെന്നും മെർലിൻ വിശദീകരിക്കുന്നു.

 

വാട്ട്‌ പാഡിൽ നേരത്തെ തന്നെ ഒട്ടേറെ വായനക്കാരുടെ അംഗീകാരം മെർലിൻ നേടിയിരുന്നു. കൊങ്കണി മാതൃഭാഷയായ മെർലിൻ എൽകെജിയിൽ ചേർന്നത് മുതൽ സർഗ്ഗാത്മക രചനയിൽ മികവ് പുലർത്തി വരുന്നു. പിതാവ് വിൽസൺ ഡിസൂസ അവാൽ ഗൾഫ് മാനുഫാക്ചറിംഗിൽ ജോലി ചെയ്യുന്നു. അമ്മ പ്രിസില വിൽസൺ ഡിസൂസയാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ മെർലിനെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!