“പവിഴദ്വീപിലെ പാട്ടുമത്സരം 2024″ സിനിമാ ഗാനാലാപന മത്സരവുമായി പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ

New Project (5)

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” – Calicut Community Bahrain (CCB) ബഹ്‌റൈൻ മലയാളികൾക്കായി CCB Island Singer- Season1 “പവിഴദ്വീപിലെ പാട്ടുമത്സരം 2024″ എന്ന പേരിൽ ഒരു സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.

 

21 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടക്കുന്ന ഈ മത്സരത്തിൽ മൂന്ന് റൗണ്ടുകളാണുള്ളത്. ആദ്യ റൗണ്ടിൽ, മത്സരയോഗ്യമായ എല്ലാ പാട്ടുകളും CCB സോഷ്യൽ മീഡിയ പേജുകളിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേർ, 2024 ജൂൺ 21ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന രണ്ടാം റൌണ്ട് ലൈവ് പെർഫോമൻസിലേക്കും, അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ആറു പേർ ഫൈനൽ റൌണ്ട് ആയ GRAND FINALE യിലേക്കും തിരഞ്ഞെടുക്കെപ്പെടും. ആദ്യ റൌണ്ട് മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം; ഒരു മലയാള സിനിമാ ഗാനം ആലപിച്ചു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു അതിന്റെ വീഡിയോ ഞങ്ങൾക്ക് അയച്ചു തരിക. പാട്ടു വിഡിയോകൾ ലഭിക്കേണ്ട അവസാന തിയ്യതി 2024 ജൂൺ 8., ശനിയാഴ്ച്ച. കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും +973 34646440/34353639/33610836 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!