മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് അനുമോദന സദസ്സും കുടുംബസംഗമവും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ പരിപാടിയിൽ ആദരിച്ചു. “മികവ് 2024” എന്ന പേരിൽ നടത്തിയ പരിപാടി ഇബ്‌നുൽ ഹൈതം സ്‌കൂൾ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹ്‌മദ് ആസ്മി ഉൽഘാടനം ചെയ്തു.
വിദ്യാഭ്യാസ – കരിയർ രംഗത്തെ പ്രമുഖ കൗൺസിലറും ഗ്രന്ഥകാരനുമായ യാസർ ഖുതുബ് കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിച്ചു.
നദീം നൗഷാദ്, ഫുസ്ഹ ദിയാന, മനാർ നിയാസ്, മിൻഹ നിയാസ്, ഫാത്തിമ അർഷാദ്, അമ്മാർ സുബൈർ, ഫാത്തിമ ഷിഫ ഷാഹുൽ ഹമീദ്, മനാൽ ഷദ, ഫാത്തിമ ഹനാൻ, നുബൈൽ നൗഫൽ, മെഹന്ന ഷമീർ, ആയിശ നിയ, ഫാത്തിമ ജന്ന, നജ ഫാത്തിമ, ത്വയ്യിബ ആഷിഖ്, ഹംദാൻ ബിൻ ഷജീബ്, ഫജ്ർ സ്വാലിഹ്, ഹൈഫ ഹഖ്, ഹന്നത്ത് നൗഫൽ, നാഫിയ ലത്തീഫ്, മുഹമ്മദ് നൗഫാൻ, ഫർഹാന അഷ്‌റഫ്, ഫാത്തിമ കമാൽ മുഹ്‌യിദ്ദീൻ, ഹുദ കമാൽ മുഹ്‌യിദ്ദീൻ, മുഹമ്മദ് ബാസിൽ, ആയിശ യുസ്‌റ ഷമീം എന്നിവരെ ഷകീൽ അഹ്മദ് ആസ്‌മി, ഇന്ത്യൻ സ്കൂൾ എക്സിക്യു്ട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. ഫൈസൽ, പ്രസിഡന്റ് എം എം സുബൈർ, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദവി, വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ, ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി അനീസ് വി.കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ സകീർ ഹുസൈൻ, ഖാലിദ് സി, അബ്ദുൽ ഹഖ് , മുഹമ്മദ് മുഹ്‌യുദ്ദീൻ, മുഹമ്മദ് റഊഫ്, അബ്ബാസ് മലയിൽ, വനിതാ വിഭാഗം പ്രസിഡൻറ് സമീറ നൗഷാദ് എന്നിവർ മൊമന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
പ്രസിഡൻ്റ് സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും ടീൻസ് ഇന്ത്യ വകുപ്പ് സെക്രട്ടറി അനീസ് വി.കെ നന്ദി പറഞ്ഞു. ദിയ നസീം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ലിയ അബ്ദുൽ ഹഖ്, ജന്നത്ത് നൗഫൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. റഷീദ സുബൈർ, ഷാനി സക്കീർ, ബുഷ്‌റ ഹമീദ്, മുംതാസ് റഊഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.