അകാലത്തിൽ പൊലിഞ്ഞ പ്രവർത്തകന്റെ കുടുംബത്തിന് വീട് നിർമ്മാണ സ്ഥലത്തിനുള്ള ഫണ്ട് കൈമാറി ഹമദ് ടൗൺ കെ എം സി സി

WhatsApp Image 2024-05-29 at 4.56.18 PM

മനാമ: ഹമദ് ടൗൺ സൂക്കിൽ ജോലി ചെയ്തിരുന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥരായ കുടുംബത്തിന് സഹായം നൽകാൻ ഹമദ് ടൗൺ കെഎംസിസി യുടെ നേതൃത്വത്തിൽ ഒരു നീക്കം. പ്രവർത്തകന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ വേണ്ട സ്ഥലത്തിനുള്ള പൂർണ്ണ തുക മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ സാഹിബിന് ഹമദ് ടൗൺ ഏരിയ കെഎംസിസി പ്രസിഡന്റ് അബൂബക്കർ പാറക്കടവ് കൈമാറി.

കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് വയനാട് സ്വാഗതം ആശംസിച്ചു. കോഴിക്കോട് ജില്ലാ ഗ്രാമ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, കെഎംസിസി സംസ്ഥാന സെക്രട്ടാരിമാരായ ഷാജഹാൻ പരപ്പൻ പൊയിൽ, കെ.കെ.സി മുനീർ, കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതാക്കളായ മുഹമ്മദലി ചങ്ങരംകുളം, റുമൈസ് കണ്ണൂർ, ഗഫൂർ എടച്ചേരി, ആഷിക് പരപ്പനങ്ങാടി, സുബൈർ പാലക്കാട്, സക്കറിയ എടച്ചേരി, ഹുസൈൻ വയനാട്, മരക്കാർ കിണാശ്ശേരി, ഷമീർ വയനാട്, അഷ്റഫ് അൽഷായ, ഷൗക്കത്ത് വസ്ഫ, സമസ്ത പ്രസിഡന്റ് നൗഷാദ് എസ്.കെ, സെക്രട്ടറി ഷംസുദ്ദീൻ കണ്ണൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഇല്യാസ് മുറിച്ചാണ്ടി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!