മനാമ: യുവാക്കളുടെ കരിയർ വികസനത്തിനായി യൂത്ത് ഇന്ത്യ ബഹ്റൈൻ കരിയർ ഡെവലപ്മെൻ്റ് ക്ലാസ് സംഘടിപ്പിച്ചു. റിഫയിലെ യൂത്ത് ഇന്ത്യ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത സ്പീക്കർ , കൗൺസിലർ , കരിയർ കൺസൾട്ടന്റ മുഹമ്മദ് ഫാസിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
കരിയർ പ്ലാനിങ്, വ്യക്തിത്വ വികസനം, കാലാനുസൃത നൈപുണ്യങ്ങൾ എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു . യുവാക്കൾക്ക് ഭാവിയിൽ അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾക്കെതിരെ എങ്ങനെ തയ്യാറാവാം എന്നും , പ്രവാസ ജീവിതത്തിൽ ജോലി സാധ്യതകളെ എങ്ങനെ ഫലപ്രദമായി ഉപയോഗപെടുത്താം എന്നും അദ്ദേഹം കൂട്ടി ചേർത്തു . പരിപാടിയിൽ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം മുഹമ്മദ് ഫാസിൽ നിർവഹിച്ചു.
യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ അധ്യക്ഷത നിർവഹിച്ചു .യൂത്ത് ഇന്ത്യ ജോയിൻ സെക്രട്ടറി സാജിർ ഇരിക്കൂർ ആമുഖം നടത്തിയ പരിപാടിയിൽ കരിയർ കൺവീനർ ജൈസൽ സമാപനം നിർവഹിച്ചു . ജുനൈദ് , യൂനുസ് സലിം , സിറാജ് , ഇജാസ് , ബാസിം , അലി , അൽത്താഫ് , അഹദ് ,നൂർ , സവാദ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.