മനാമ: ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് സജി ചക്കുംമൂടിനും, മുൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, നിലവിൽ കോയിപ്രം ബ്ലോക്ക് പഞ്ചായക്ക് മെമ്പർ, മഹിളാ കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റുമായ ജിജി ജോൺ മാത്യുവിനും, ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗം ഒ ഐ സി സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്‌ഘാടനം ചെയ്തു.
ഒ ഐ സി സി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി, ഒ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി സയ്യിദ് എം.സ്, ജില്ലാ സെക്രട്ടറി കോശി ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചുകൊണ്ട് സജി ചക്കുംമൂടും, ജിജി ജോൺ മാത്യുവും മറുപടി പ്രസംഗം നടത്തി.യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും എബിൻ ആറൻമുള നന്ദിയും പറഞ്ഞു, സ്വീകരണ യോഗത്തിന് വിനോദ് ഡാനിയൽ, ഷീജ നടരാജ് ,അനു തോമസ് ജോൺ, ബിനു മാമ്മൻ, സിബി അടൂർ , ബിബിൻ മാടത്തേത്ത്, അലക്സ് ഏനാദിമംഗലം, സിജു ആറൻമുള, റെജി ചെറിയാൻ , ജോബി ജോർജ് മല്ലപ്പളളി എന്നിവർ നേതൃത്വം നൽകി.