സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്ക്കൂൾ ആദരിച്ചു

New Project (16)

മനാമ: കഴിഞ്ഞ അധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ സ്ക്കൂൾ ആദരിച്ചു. വ്യാഴാഴ്ച നടന്ന നിറപ്പകിട്ടാർന്ന വാർഷിക അക്കാദമിക് അവാർഡ് ദാന ചടങ്ങിലായിരുന്നു ആദരം. 2023-2024 അധ്യയന വർഷത്തിൽ പത്തും പന്ത്രണ്ടും ഗ്രേഡുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും പ്രിൻസിപ്പലിന്റെ ആദരവ് പട്ടികയിൽ ഉൾപ്പെട്ടവരെയുമായി ഏകദേശം 260 വിദ്യാർത്ഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വൈ.കെ അൽമൊയ്‌ദ് ആൻഡ് സൺസ് ഡയറക്ടർ ഹല ഫാറൂഖ് അൽമൊയ്‌ദ് വിശിഷ്ടാതിഥിയായിരുന്നു.

 

ഇന്ത്യൻ എംബസി അറ്റാഷെ രാജേന്ദ്രകുമാർ മീണ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയാ ലാജി എന്നിവർ സന്നിഹിതരായിരുന്നു. സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, മുൻ ഭരണ സമിതി അംഗങ്ങളായ അജയകൃഷ്ണൻ വി, പ്രേമലത എൻ.എസ്, കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈൻ മാലിം, വിപിൻ പിഎം, ഷാഫി പാറക്കട്ട എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

ഫാത്തിമ നവര നവാസ്, സയ്യിദ് അസീല, ശ്രീപ്രഹ്ലാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ്, ധനേഷ് സുബ്രഹ്മണ്യൻ, തേജൽ കാർത്തികേയൻ, ആൻ റെജി ജോൺ എന്നിവരുൾപ്പെടെ പന്ത്രണ്ടാം ക്ലാസ് ടോപ്പർമാർക്ക് മെഡലുകൾ സമ്മാനിച്ചു. പത്താം ക്ലാസ് ടോപ്പർമാരായ ആദിത്യൻ വയാറ്റ് നായർ, ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിൽജി, അക്ഷത ശരവണൻ എന്നിവരും മെഡലുകൾ ഏറ്റുവാങ്ങി. ഇന്ത്യൻ സ്‌കൂൾ അക്കാദമിക് സ്പെഷ്യൽ ന്യൂസ് ലെറ്റർ ‘ടൈഡിംഗ്സ്’ പ്രകാശിപ്പിച്ചു. സ്‌കൂളിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് അടിത്തറപാകിയ മുൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ എന്നിവരോട് ഇന്ത്യൻ സ്‌കൂൾ നന്ദി രേഖപ്പെടുത്തി.

 

മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ അംബാസഡർ വിനോദ് കെ ജേക്കബ് , ഹല ഫാറൂഖ് അൽമൊയ്‌ദ് , സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അക്കാദമിക ചുമതല വഹിക്കുന്ന അസി.സെക്രട്ടറി രഞ്ജിനി മോഹൻ , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ എന്നിവർ തങ്ങളുടെ പ്രസംഗത്തിൽ ജേതാക്കൾക്ക് ആശംസകൾ നേർന്നു. അബിഗെയ്ൽ എല്ലിസ് ഷിബു, അദ്വൈത് ഹരീഷ് നായർ, റെബേക്ക ആൻ ബിനു, ഇവാന റേച്ചൽ ബിനു, ജനനി മുത്തുരാമൻ, ആർദ്ര സതീഷ്, ജോയൽ ഷൈജു, എയ്ഞ്ചൽ മരിയ എന്നീ വിദ്യാർഥികൾ അവതാരകരായി മികവു പുലർത്തി. നേരത്തെ ദേശീയ ഗാനത്തോടെയും വിശുദ്ധ ഖുർആൻ പാരായണത്തോടെയും പരിപാടികൾ ആരംഭിച്ചു. തുടർന്ന് മുഖ്യതിഥികൾ ദീപം തെളിയിച്ചു. നിറപ്പകിട്ടാർന്ന നൃത്തപരിപാടികളും സംഘഗാനവും പരിപാടികൾക്ക് മാറ്റുകൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!