മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിതാ വിഭാഗം ‘അലിക്കത്ത്’ എന്ന പേരിൽ സംഘടിപ്പിച്ച സർഗ സംഗമം ഏറെ ശ്രദ്ധേയമായി. “പ്രകൃതി പ്രതിഭാസങ്ങൾ നമ്മോട് പറയുന്നത്” എന്ന വിഷയത്തെ ആസ്പദമാക്കി ഫ്രൻ്റ്സ് കേന്ദ്ര സെക്രട്ടറി റഷീദ സുബൈർ സംസാരിച്ചു. ദൈവം എല്ലാ കാലഘട്ടത്തിലും മനുഷ്യരെ പലവിധ പ്രകൃതി ദുരന്തങ്ങളിലൂടെ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മറ്റിതര പ്രശ്നങ്ങളും മനുഷ്യരുടെ പ്രകൃതിയിൻമേലുള്ള കയ്യേറ്റത്തിൻ്റെ തിക്ത ഫലമാണെന്നും അവർ പറഞ്ഞു. വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. മാപ്പിളപാട്ട്, സംഘഗാനം, ഹിന്ദി മലയാളം ഫ്യൂഷൻ, നാടൻ പാട്ട്, അനുഭവവിവരണം, കവിത, കഥാപ്രസംഗം, മുട്ടിപ്പാട്ട് , നാടകം തുടങ്ങിയ അവതരണങ്ങൾ പരിപാടിയെ മികവുറ്റതാക്കി.
പണ്ടുകാലങ്ങളിൽ സ്ത്രീകൾ ഉപയോഗിച്ചിരുന്ന അവരുടെ ഇഷ്ട കർണാഭരണങ്ങളിൽ ഒന്നാണ് അലിക്കത്തെന്നും അതവരുടെ ആഡ്യത്വത്തെ പ്രകടമാക്കുന്നതാണെന്നും അലിക്കത്തിനെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് റുഖിയ കാസിം പറഞ്ഞു. മെഹ്‌റയും സംഘവും (നാടകം), ഫിദ, അസ്ര അബ്ദുല്ലാഹ് (മാപ്പിളപ്പാട്ട്), റജീന ഇസ്മായിൽ (കവിത), മെഹറ, ഫിദ (കഥാപ്രസംഗം) നസീമ മുഹിയുദ്ദീനും സംഘവും, ഷമീമയും സംഘവും, റഷീദ ബദറുവും സംഘവും, സക്കിയയും സംഘവും, (സംഘഗാനം) സുഹാന ആന്റ് ടീം (മുട്ടിപ്പാട്ട് ), റഷീദ ബദർ, ഫായിസ ( നാടൻ പാട്ട്), ഫസീല ഹാരിസ് , ഉമ്മു അമ്മാർ (കഥ) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൽമ സജീബ് സ്വാഗതവും പ്രോഗ്രാം കൺ വീനർ ഷഹീന നൗമൽ നന്ദിയും പറഞ്ഞു. സക്കിയ ഷമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയാ സമിതി അംഗങ്ങളായ നദീറ ഷാജി, നസീമ മുഹിയുദ്ദീൻ, ബുഷ്ര ഹമീദ്, സുആദ ഫാറൂഖ് , ജസീന അഷ്രഫ് എന്നിവർ നേതൃത്വം നൽകി.