bahrainvartha-official-logo
Search
Close this search box.

റയ്യാൻ സ്റ്റഡി സെന്റർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

New Project (25)

മനാമ: റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാം അറബി ഭാഷാ പഠനമാരംഭിക്കുന്ന വിദ്യാർത്ഥികളിലും അവരുടെ രക്ഷിതാക്കളിലും പുത്തനനുഭവം തീർത്തു. പഠനകാര്യങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി സർഗാത്മഗതയിലൂടെ ഭാഷാ പഠനം എളുപ്പമാക്കാനുതകുന്ന ചാർട്ടുകളും വർക്കിങ് മോഡലുകളുമെല്ലാം കുട്ടികളും രക്ഷിതാക്കളും തയാറാക്കി പ്രദർശിപ്പിച്ചു.

നാളിതുവരെ സ്വായത്തമാക്കിയ അറിവുകൾ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വിശദീകരിക്കുന്ന രീതി കുട്ടികളിൽ നവ്യാനുഭവം തീർത്തു. സന്തോഷത്തിന്റെ നിറപുഞ്ചിരിയോടെ പഠനം ലളിതവൽക്കരിക്കാനുതകുന്ന വഴികളും, സോഷ്യൽ മീഡിയ അതിപ്രസരത്തിൽ കുട്ടികളെ പഠനമേഖലയിൽ ഉന്നതിയിലെത്തിക്കുന്നതിനെക്കുറിച്ചും ഡിസ്കഷൻ പോയിന്റിൽ രക്ഷിതാക്കളും അധ്യാപകരും ചർച്ച ചെയ്തു. അപ്രീസിയേഷൻ കോർണർ, ആക്ടിവിറ്റി സ്‌പേസ് എന്നിങ്ങനെ വിവിധ സെഷനുകളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി, സമീർ ഫാറൂഖി പ്രിൻസിപ്പൽ ലത്തീഫ് ചാലിയം എന്നിവർ നിർവഹിച്ചു. ഹംസ അമേത്ത്, നസീർ, ഫക്രുദീൻ, ഷംസീർ എന്നിവർ പ്രദർശന ശാല ഒരുക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!