bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന ആലേഖ് 2024 ചിത്രരചനാ മത്സരത്തിന് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ ആയിരം കവിഞ്ഞു

New Project (26)

മനാമ: ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന ആലേഖ് 2024 ചിത്രരചനാ മത്സരത്തിനുള്ള രജിസ്ട്രേഷന് വിവിധ സ്‌കൂളുകളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചുവരുന്നു. ജൂൺ 14നു വെള്ളിയാഴ്ച്ചയാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന മത്സരം ബഹ്റൈനിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായിരിക്കും. അമ്പതിലേറെ സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

 

വരും വർഷങ്ങളിൽ ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് കലണ്ടറിലെ സുപ്രധാന ഇനമായിരിക്കും ആലേഖ് എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. അഡ്വ. ബിനു മണ്ണിൽ നയിക്കുന്ന സ്‌കൂൾ ഭരണ സമിതി മുൻകൈയെടുത്തു നടപ്പാക്കുന്ന മത്സരം ബഹ്റൈനിലെ യുവ കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് പ്രദാനം ചെയ്യുന്നത്. ആലേഖിന്റെ അരങ്ങേറ്റ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിവരുന്നു. ബഹ്റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നായി വിദ്യാർത്ഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ 2500 പേരെയാണ്‌ മത്സരത്തിന് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകൾ വിപുലമായ പങ്കാളിത്തം ഉറപ്പാക്കി വിദ്യാർത്ഥികളെ മത്സരത്തിന് നാമനിർദ്ദേശം ചെയ്യണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി സെക്രട്ടറി വി രാജപാണ്ഡ്യൻ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യമായ അംഗീകാരം പരിപാടിക്ക് ലഭിച്ചു കഴിഞ്ഞതായി സ്‌കൂൾ അധികൃതർ പറഞ്ഞു. ഈ ചിത്ര രചനാ മത്സരത്തെ കലയുടെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതർ. വിവിധ കമ്പനികൾ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മത്സരത്തിനു സ്പോൺസർഷിപ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 

ചിത്രകലയെ പരിപോഷിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. 5 മുതൽ 18 വരെ പ്രായ പരിധിയിലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കും 18 നു മുകളിലുള്ള മുതിർന്ന കലാകാരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ തീർത്തും സൗജന്യമായിരിക്കും. രജിസ്ട്രേഷനുള്ള അവസാന ദിവസം ജൂൺ 10 വരെയായിരിക്കും. സ്‌കൂളുകൾക്ക് ടീമുകളായി ‘ഹാർമണി’ എന്ന വിഭാഗത്തിലും പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. ഈ മത്സരം 12-18 പ്രായമുള്ള വിദ്യാർത്ഥികൾക്കിടയിൽ കൂട്ടായ്മയെയും സർഗ്ഗാത്മകതയെയും വളർത്തുന്നു. ബഹ്റൈൻ സമൂഹത്തിൽ സർഗ്ഗാത്മകതയും കലകളും വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യൻ സ്‌കൂളിന്റെ സമർപ്പണത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഈ മത്സരം. രജിസ്ട്രേഷനും ബ്രീഫിംഗ് സെഷനുകളുമായും അന്നേ ദിവസം മത്സരം ആരംഭിക്കും.

ചിത്ര കലോത്സവത്തിന്റെ സമാപനം അവാർഡ് ദാനത്തോടെ വൈകുന്നേരം സമാപിക്കും. വിജയികളെ അന്നു തന്നെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുത്ത കലാസൃഷ്ടികൾ സ്കൂൾ മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ബഹ്റൈനിലെ വളർന്നുവരുന്ന കലാകാരന്മാരുടെ ഒത്തു ചേരലിനും കലാ സാക്ഷാത്കാരത്തിനും ഇന്ത്യൻ സ്‌കൂൾ വേദിയൊരുക്കും. എല്ലാ കലാസ്നേഹികളെയും രക്ഷിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും സ്നേഹപൂർവം ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സ്‌കൂൾ അധികൃതർ പറഞ്ഞു. isbart@indianschool.bh എന്ന വിലാസത്തിലും എൻട്രികൾ അയക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ദയവായി 39152628, 39804126, അല്ലെങ്കിൽ 36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!