bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

New Project (28)

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും ഗ്രീൻ വേൾഡ് അഗ്രികൾച്ചർ സർവീസസുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പരിപാടി നടന്നത്.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി.സതീഷ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഐ.എസ്.എച്ച്.ആർ.എ.ഇ പ്രസിഡണ്ട് സുഗേഷ് കെ. ഭാസ്‌കരൻ, പ്രസിഡണ്ട് ഇലക്ട് ധർമ്മരാജ് പഞ്ചനാഥം, മാർക്കറ്റിംഗ് ചെയർ സനൽകുമാർ വി , മെമ്പർഷിപ്പ് ചെയർ അനിൽകുമാർ സി , യൂത്ത് ചെയർ മുഹമ്മദ് റായിദ് (എംആർ), സ്റ്റുഡന്റ് ചെയർ രോഹിത് ഗിരി (ആർജി), ഇവന്റ് പാർട്ണർ മുസ്തഫ കെ.സിറാജ് എന്നിവർ സന്നിഹിതരായിരുന്നു. ജൂനിയർ വിംഗ് ഇക്കോ അംബാസഡർ സാൻവിക രാജേഷ് സ്വാഗതം പറഞ്ഞു.

ഭൂമിയെ സംരക്ഷിക്കുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും തങ്ങളുടെ ചെറിയ പ്രവർത്തനങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ചടങ്ങിൽ കുട്ടികൾ പ്രതിജ്ഞയെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!