മനാമ: സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബഹ്‌റൈൻ അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ ജൂൺ 16 ഞായറാഴ്ചയായിരിക്കുമെന്ന് ഉറപ്പായി. ജൂൺ 7 വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കും. അറഫ സംഗമം ജൂൺ 15 നും. സൗദിയിലെ റിയാദിന് സമീപമുള്ള ഹരീഖിൽ ആണ് പിറ കണ്ടത്.
ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂൺ 14 (ദുല്‍ഹിജ്ജ 8) നാണ് തുടക്കം കുറിക്കുക.