മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (7-6-2024 വെള്ളി) നടക്കുന്ന പ്രതിനിധി സമ്മേളനത്തിലും മതം മധുരമാണ് എന്ന ശീർഷകത്തിൽ നടക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കാനായി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശുഹൈബുൽ ഹൈതമി ബഹ്റൈനിൽ എത്തി.
വിവിധ മതസ്ഥാപനങ്ങളിലും കൂടാതെ ദാറുസ്സലാം എജു വില്ലേജിലേയും, നന്തി ദാറുസ്സലാം ദഅവാ കോളേജിലെയും ഇസ്‌ലാമിക ജ്യോതിശാസ്ത്രത്തിലെയും തത്വശാസ്ത്രത്തിലെയും പ്രൊഫസറും പ്രമുഖ വാഗ്മിയും പണ്ഡിതനുമാണ് ശുഹൈബുൽ ഹൈതമി. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റുമാരായ യാസർ മുഹമ്മദ് ജിഫ്രി തങ്ങൾ, ഹാഫിള് ഷറഫുദീൻ ഉസ്താദ്, ശഹിം ദാരിമി എസ്കെഎസ്എസ്എഫ് ജോയിൻ സെക്രട്ടറി അഹമ്മദ് മുനീറും ഫാസിൽ വാഫി, ഉമർ മുസ്‌ലിയാർ സനാബിസ് ഏരിയ കൺവീനർ സലാഹ് മറ്റ് നേതാക്കളും പണ്ഡിതന്മാരും ചേർന്ന് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വേണ്ടിയിട്ടുള്ള പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് ആരംഭിച് 8 മണിക്ക് അവസാനിക്കും ശേഷം പൊതു ജനങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും മതം മധുരമാണ് എന്ന പ്രമേയ പ്രഭാഷണവും രാത്രി 8:30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. പൊതു പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു