എം.എം.എസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിദ്യാഭ്യാസ അവാർഡ് വിതരണവും

WhatsApp Image 2024-06-06 at 6.28.42 PM

മനാമ: മുഹറഖ് മലയാളി സമാജം 2024/26 വർഷ കമ്മറ്റിയുടെ സ്ഥാനാരോഹണവും വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. 10,12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ എം എം എസ് കുടുംബത്തിലെ കുട്ടികൾക്ക് ആയാണ് വിദ്യാദരം അവാർഡ് നൽകിയത്. നാട്ടിൽ വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കളെ ആദരിക്കുകയും ചെയ്തു.

മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷൻ ആയിരുന്നു. രക്ഷാധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ എന്നിവർ ആശംസകൾ നേർന്നു. മോഡലും നടിയുമായ ശ്രീഷ്‌ണ സുരേഷ് മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ എം എം എസ് കമ്മറ്റി ഭാരവാഹികളെ കൂടാതെ വനിതാ വേദിയുടെ പുതിയ ഭാരവാഹികളും ചുമതലയേറ്റു.

മെമ്പർഷിപ് കാമ്പയിൻ മുൻ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന് ഫോം നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാദരം അവാർഡ് ജേതാക്കൾക്ക് ഗോപിനാഥ മേനോൻ, എബ്രഹാം ജോൺ, ശ്രീഷ്ണ സുരേഷ്, അനസ് റഹിം, ലത്തീഫ് കെ, ആനന്ദ് വേണുഗോപാൽ, ശിവശങ്കർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. എം എം എസ് സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും ഉണ്ടായിരുന്നു. കലാ പരിപാടികൾക്ക് എന്റർടൈൻമെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് നേതൃത്വം നൽകി. സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!