മനാമ: ഓൾ ഇന്ത്യ സീനിയർ സ്ക്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ 12ാം ഗ്രേഡിൽ ( AlSSCE) ബഹ്റൈനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നാമതെത്തിയ റിഷാൽ മുഹമ്മദിനെ രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ അഭിനന്ദിച്ചു. മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ് റിഷാൽ. JEE പരീക്ഷയിൽ ജിസിസിയിൽ ഏറ്റവും കൂടുൽ മാർക്ക് എന്ന അപൂർവ്വ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് മുഹമ്മദ് റിഷാൽ.
രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ അനലൈസയിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ ഐ സി എഫ് നാഷനൽ പ്രസിഡൻ്റ് കെ.സി സൈനുദ്ദീൻ സഖാഫി ഉപഹാരങ്ങൾ നൽകി. മുനീർ സഖാഫി, സിയാദ്, ഹംസ പുളിക്കൽ, അർ എസ് സി ഗ്ലോബർ സെക്രട്ടറി ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, ശംസുദ്ദീൻ സഖാഫി, ഷഫീക് കണ്ണപുരം, മുജീബ് തുവ്വക്കാട്, അഷ്റഫ് മങ്കര, ശിഹാബുദ്ദീൻ മുസ്ലിയാർ പരപ്പ എന്നിവർ സംബന്ധിച്ചു.