മനാമ: പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി.10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഫിലിപ്പീൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാണ്. ബഹ്റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസിൽ നിന്ന് പ്രാദേശിക വിപണിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വരുന്ന ഉൽപന്നങ്ങളുടെ സമ്പത്തും ശ്രേണിയും പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വാർഷിക ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ദേശീയ ദിനം ആഘോഷിക്കുന്നതിൽ ഫിലിപ്പിനോകൾക്ക് പങ്കെടുക്കാനുള്ള അവസരം കൂടിയാണ് ഭക്ഷ്യമേള.
ചടങ്ങിൽ നെസ്റ്റോ ബഹ്റൈൻ മാനേജിങ് ഡയറക്ടർ അർഷാദ് ഹാഷിം, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, പർച്ചേസിങ് ഹെഡ് അബ്ദു ചെട്ടിയാങ്കണ്ടി, ഫിനാൻസ് മാനേജർ സോജൻ ജോർജ്, അസിസ്റ്റന്റ് പർച്ചേസിങ് മാനേജർ നൗഫൽ കഴുങ്ങിൽപ്പടി. ഗുദൈബിയ ബ്രാഞ്ച് മാനേജർ ഷാഹുൽ എന്നിവരും ഫിലിപ്പിനോ അധികൃതരും ഫിലിപ്പിനോ ക്ലബ് അധികൃതരും പങ്കെടുത്തു. ഫിലിപ്പിനോ ഇൻഡിപെന്റൻസ് ഡേയുടെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന് അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിനെ അഭിനന്ദിച്ചു.