ബഹ്‌റൈൻ മലയാളി ഫോറം സർഗ്ഗസന്ധ്യ ജൂൺ 14 ന്

New Project (54)

മനാമ: ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടി ‘സർഗ്ഗസന്ധ്യ’ അരങ്ങുണർത്തും പാട്ടുകൾ ജൂൺ 14 വെള്ളിയാഴ്ച ബി എം സി ഹാളിൽ വച്ച് നടക്കും. വൈകീട്ട് 7 മണി മുതൽ ബഹ്‌റൈനിലെ യുവ ഗായകർ നയിക്കുന്ന നാടക ഗാനമേള. ഇതിൽ ഗായകരായ ജോളി കൊച്ചീത്ര, ജെസ്‌ലി കലാം, ദിനേശ് ചോമ്പാല,വിശ്വ സുകേഷ്,ഹരികുമാർ കിടങ്ങൂർ,അജിതാ രാജേഷ്, ധന്യ രാഹുൽ, ദിനേശ് മോതിരവള്ളി തുടങ്ങിയവരും ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പാടും.

ഹാർമോണിയത്തിൽ ഹംസയും,തബലയിൽ വിനുവും പിന്നണി ഒരുക്കും. തുടർന്ന് ‘നാടകം നാടിൻ്റെ ഉള്ളറിഞ്ഞിപ്പോഴും’ എന്ന വിഷയത്തിൽ നാടകപ്രവർത്തകനും ഡിസൈനറുമായ ഹരീഷ് മേനോൻ സംസാരിക്കും. പ്രേക്ഷകർക്ക് നാടകാനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഏല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ബി എം എഫ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപ ജയചന്ദ്രൻ, പ്രോഗ്രാം കോർഡിനേറ്റർ രവി മാരാത്ത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ രവി മാരാത്ത് നെ 3983 7087 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!