വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റി പുനഃസംഘടിപ്പിച്ചു

New Project (53)

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മറ്റി പുനഃസംഘടിപ്പിച്ചു. സൽമാബാദിലെ റൂബി റെസ്റ്റോറന്റിൽ കൂടിയ പൊതുയോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സജീഷ് സുഗതൻ (പ്രസിഡന്റ്), വിനേഷ് കുമാർ (സെക്രട്ടറി), അരുൺ രത്നാകരൻ (ട്രെഷറർ), അനന്ദു സി ആർ (വൈസ് പ്രസിഡൻറ്), അശ്വിൻ ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഏരിയ ഭാരവാഹികൾ. പ്രവീൺ കുമാർ, അഭിലാഷ് മണിയൻ, ബെന്നി രാജു, ജിഷ്‌ണു ദേവ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

 

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജോയിൻ സെക്രെട്ടറി ജോഷി നെടുവേലിൽ, ഏരിയ കോർഡിനേറ്റർ ലിജോ കുര്യാക്കോസ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. അശ്വിൻ ബാബു സ്വാഗതവും അരുൺ രത്നാകരൻ നന്ദിയും പറഞ്ഞു. സൽമാബാദ്, ടുബ്ലി, ഇസാടൗൺ, ആലി എന്നീ ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുവാൻ 3848 4566 (സജീഷ്), 3640 5079 (വിനേഷ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!