ഇന്ത്യൻ സ്‌കൂളിൽ 3000 കലാകാരന്മാർ പങ്കെടുക്കുന്ന ആലേഖ് ചിത്രകലാ മത്സരം ഇന്ന്

New Project (61)

മനാമ: ഇന്ത്യൻ സ്‌കൂളിൽ 3000 കലാകാരന്മാർ പങ്കെടുക്കുന്ന ആലേഖ് ഇന്റർ സ്‌കൂൾ ചിത്രകലാ മത്സരം ഇന്ന് ജൂൺ 14 വെള്ളിയാഴ്ച അരങ്ങേറും. മത്സരാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യൻ സ്‌കൂളിലെ കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഫെസ്റ്റൂണുകളും ബാനറുകളും ആർട്ട് ഇൻസ്റ്റലെഷനുകളും കാമ്പസിനെ ആകർഷകമാക്കും.

 

മത്സരത്തിൽ രജിസ്റ്റർ ചെയ്ത 3,000 യുവ കലാകാരന്മാർക്ക് പ്രചോദനാത്മകമായ അന്തരീക്ഷം സ്‌കൂൾ കാമ്പസ് പ്രദാനം ചെയ്യുന്നു. ആകർഷകവും അവിസ്മരണീയവുമായ അനുഭവമായി ഈ കലാ മാമാങ്കം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സ്‌കൂൾ അധികൃതർ. പ്രഥമ ആലേഖ് മത്സരം ഇതിനകം തന്നെ യുവ കലാകാരന്മാരുടെയും സ്‌കൂളുകളുടെയും ഭാവനയെ ആകർഷിച്ചു കഴിഞ്ഞു . ഷക്കീൽ ട്രേഡിംഗ് കമ്പനിയും ബഹ്‌റൈൻ പ്രൈഡുമാണ് ടൈറ്റിൽ സ്പോൺസർമാർ. നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനി പ്ലാറ്റിനം സ്പോൺസറായും മെഡിമിക്‌സ് ഡയമണ്ട് സ്‌പോൺസറായും ചോലയിൽ ഗോൾഡ് സ്‌പോൺസറായും ബിഎഫ്‌സി സ്‌പോൺസറായും ഫോഗ് ആർട്ട് കാർണിവൽ അവതരിപ്പിക്കുന്നു. മത്സരപരിപാടികൾക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതി സ്‌കൂളിനു ലഭിച്ചു കഴിഞ്ഞു.

 

5 മുതൽ 18 വയസ്സുവരെയുള്ള കലാകാരന്മാർക്കൊപ്പം മുതിർന്ന കലാകാരന്മാരും വിവിധ വിഭാഗങ്ങളിൽ അണിനിരക്കും. പരിപാടിയുടെ ലളിതമായ ഉദ്ഘാടനം രാവിലെ 7.30ന് ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് വിവിധ പ്രായക്കാർക്കായുള്ള മത്സരം നടക്കും. സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ‘ഹാർമണി’ ഗ്രൂപ്പ് ചിത്രരചന ആലേഖിന്റെ സവിശേഷതയാണ്. 12-18 വയസ് പ്രായമുള്ള വിദ്യാർത്ഥികൾക്കിടയിൽ ടീം വർക്കിനെയും കൂട്ടായ സർഗ്ഗാത്മകതയെയും ഈ രചന വളർത്തുന്നു. 18 വയസ്സിന് മുകളിലുള്ള കലാകാരന്മാർക്ക് ആർട്ട് വാൾ മത്സരത്തിൽ പങ്കെടുക്കാം.

 

ദിവസം മുഴുവൻ, ആർപി ബ്ലോക്കിൽ രാവിലെ 8:00 മുതൽ രാത്രി 8 വരെ ഒരു ആർട്ട് ഗാലറി എക്സിബിഷൻ തുറന്നിരിക്കും, ആലേഖ് ’24 സാംസ്കാരിക പരിപാടികൾ, ഗ്രാൻഡ് ഫിനാലെ, സമ്മാനവിതരണം എന്നിവ രാത്രി 8:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ കലാസ്‌നേഹികളെയും രക്ഷിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും സ്‌നേഹപൂർവം ഈ ചിത്രരചനാ മത്സരത്തിലേക്ക് ക്ഷണിക്കുന്നതായി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!